Monday, January 24, 2011

ഡയറി ക്കുറിപ്പ്‌ -- 1



മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ ദര്‍ശിച്ച നിഴല്‍ നാടകങ്ങളിലെ കഥാപാത്രങ്ങളില്‍ പരിചിത മുഖങ്ങളോ? ഇവിടെ ഇപ്പോള്‍ ,
അവരുടെ
മുഖങ്ങളില്‍ വിള്ളല്‍ വീണിരിക്കുന്നു. യഥാര്‍ത്ഥ മുഖങ്ങളെന്നു ധരിച്ചവമുഖാവരണങ്ങളായിരുന്നു. അവ കൊഴിഞ്ഞു വീഴുമ്പോള്‍, പ്രത്യക്ഷപ്പെടുന്ന യഥാര്‍ത്ഥ മുഖം എനിക്ക്കാണേണ്ടതില്ല. പഴയ മുഖങ്ങളുടെ പുഞ്ചിരി , കൊഴിഞ്ഞു വീണ പഴുത്തിലകളുടെ മഞ്ഞ നിറം പോലെവിളറിയെങ്കിലും ജീവിതത്തിന്റെ അവസാന നിമിഷം വരെ മുഖാവരണങ്ങളെങ്കിലുംമധുരസ്മൃതികളായി എന്നില്‍ അവശേഷിക്കണം . കാരണം അവയില്‍ ഞാന്‍ യാഥാര്‍ത്യത ദര്‍ശിച്ചിരുന്നുഅവ തെല്ലെങ്കിലും ആത്മ സംതൃപ്തി നല്‍കിയിരുന്നു. വിശ്വാസ്യതയുടെ ശ്രുംഗങ്ങളില്‍ നിന്ന്അവിശ്വാസ്യതയുടെ സമതലങ്ങളിലേക്ക് അടര്‍ന്നു വീണു നഷ്ടപ്പെട്ടെങ്കിലും ...!!!
മതി.. മതി... അത് മാത്രം മതി...
.

1 comment:

കലി said...

language alpam koodi simple akkan shramikkuka, ashayam kollam pakshe avatharanathil oru artificial touch ulla pole ... best wishes