Tuesday, July 13, 2010

ശിരോ വസ്ത്ര നിരോധനം


പുതിയ ഒരു വാര്‍ത്തയുമായി ടെലിവിഷന്‍ വാ തുറന്നിരിക്കുന്നു. ഫ്രഞ്ച് പാര്‍ലിമെന്റ് മുസ്ലീങ്ങളുടെ ഇടയില്‍ ശിരോ വസ്ത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ആ രാജ്യത്തു ഇനി മുതല്‍ പൊതു നിരത്തുകളിലും , വേദികളിലും , എവിടെയും ബുര്‍ഖ ധരിച്ചു സ്ത്രീകളെ കണ്ടാല്‍ പിഴയും, തടവും ആണ് വിധിച്ചിരിക്കുന്നത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാര്‍ലിമെന്റ് പാസ്സാക്കിയ ബില്‍ അവിടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വഴിമരുന്നിട്ടു എന്ന് തീര്‍ത്തും ഉറപ്പിക്കാവുന്നതാണ്. ഒരു മതത്തിന്റെ മാത്രം സ്വകാര്യ കാര്യം എന്ന് കരുതി തള്ളേണ്ട സ്ഥിതിയെ ഈ വസ്ത്ര ധാരണ കാര്യത്തില്‍ ഉള്ളൂ. പക്ഷെ ഭരണകൂടങ്ങള്‍ പോലും മതങ്ങളിലെ സ്വകാര്യ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത് എത്രത്തോളം ശരിയാണ്? തീകൊള്ളി കൊണ്ട് തല ചൊറിയേണ്ട കാര്യം ഉണ്ടോ? കേരളത്തില്‍ ഒരു സ്കൂളിലെ പ്രശ്നം തന്നെ നമുക്കറിയാലോ! ഒരു കൊച്ചു കുട്ടിയെ ശിരോ വസ്ത്രം അണിയുന്നതില്‍ നിന്നും വിലക്കിയ പ്രശ്നത്തില്‍ ഇവിടുത്തെ മത പണ്ഡിതന്മാരും, മതാന്ധരും വരെ ഒച്ചയെടുത്തു കഴിഞ്ഞു. ഇവിടെ കേരളത്തില്‍ ഇത്രയൊക്കെയേ സംഭവിക്കുള്ളൂ. ഇവിടെ ആയുധം വരെ എടുക്കും . താലിബാനിസം സൃഷ്ടിക്കും. ഫ്രഞ്ച് പ്രശ്നം എടുത്തിട്ടു പ്രകോപിപ്പിക്കാന്‍ അല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇങ്ങനെയൊക്കെയാണ് പുറം രാജ്യങ്ങളില്‍ സംഭവിക്കുന്നത്‌. അറിയുക. അതുകൊണ്ട് ഇവിടെ ഒത്തൊരുമയോടെ കഴിയുക . ഇത്രമാത്രം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.....

13 comments:

കാണാമറയത്ത് said...

ഓരോന്ന് കണ്ടും, കെട്ടും, വായിച്ചും, അറിഞ്ഞും ഉള്ള വിഷമം കൊണ്ട് എഴുതിയതാണ്. ആരുടെയെങ്കിലും മനസ്സ് മുറിഞ്ഞോ? ക്ഷമിക്കുക

മുകിൽ said...

മനസ്സുമുറിയേണ്ട കാര്യമൊന്നുമില്ല, കാണാമറയത്തേ. നമുക്കു നോക്കാം എങ്ങനെ നീങ്ങുന്നു എന്ന്. വോട്ടേർസ് ഐഡന്റിറ്റി കാ‍ർഡിൽ ബുർഖയിട്ടെടുക്കുന്ന ഫോട്ടോ വേണം ഒട്ടിക്കാൻ എന്നുപറയുന്ന വിഡ്ഡിത്തം ഇല്ല്ലാത്തിടത്തോ‍ളം, ഇതൊരു മതത്തിന്റെ പേഴ്സണൽ കാര്യം എന്നു കരുതേണ്ടതേയൂള്ളൂ.. നമുക്കു നോക്കാം. പ്രശ്നങ്ങളൊന്നുമുണ്ടാവല്ലേ എന്നു പ്രാർത്ഥിക്കാം.

sm sadique said...

തുണി ഉടുക്കുന്നതിലെ ഉള്ളു ഈ പ്രശ്നം.
തുണി ഇല്ലാതെ ; ………………
എന്തിന് വെറുതെ ഓരേന്ന് എഴുതണം…..?
എങ്കിലും, മുഖം മറക്കുന്നതിനേട് എനിക്കും യോജിക്കാനാവുന്നില്ല.
പക്ഷെ, ഇവിടെ അങ്ങനെയാണോ……?
കന്യാസ്ത്രീകൾക്ക് തലമറക്കാം പള്ളിയിൽ പോകുമ്പോൾ ക്രിസ്ത്യൻ വിശ്വാസികൾകെല്ലാം തലമറക്കാം.
(എന്റെ ഏറ്റവും അടുത്ത സുഹ്റ്ത്തുക്കളിൽ ക്രിസ്ത്യൻ വിശ്വാസികളും ഉണ്ട്)
വിശ്വാസകാര്യത്തിൽ എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം. അതാണു മത താല്പര്യം. . പക്ഷെ, മുസ്ലിം ആയിപോയത് കൊണ്ട് മാത്രം
അവന്റെ വിശ്വാസത്തിൽ മാത്രം വർഗീയതയും തീവ്രവാദവും ദർശിക്കുന്നു; പലരും.
95% മുസ്ലിംകളും സമാധാന കാംക്ഷികളാണെങ്കിലും അവർ ഇന്ന് തീവ്രവാദികളും ഭീകരരുമാണ്.
പരമകാരുണികനായ തമ്പുരാനോട് ഞാൻ പ്രാർഥിക്കുന്നു.
ഭൂമിയിൽ സമാധാനത്തിന്.

Binu said...

ഇന്ത്യയില്‍ വല്ലതും ആയിരുന്നെകില്‍?

ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുന്ന കലാപങ്ങളും ബോംബു സ്ഫോടനങ്ങളും അതിനു ശേഷം അതിലെ തീവ്രവാദികളെ രക്ഷിക്കാന്‍ സമതികളും ഒക്കെയായി വലിയ കലാപരിപാടികള്‍ തന്നെ ഉണ്ടാകുമായിരുന്നു.

പട്ടേപ്പാടം റാംജി said...

മനുഷ്യരുടെ ചിന്താശക്തി എവിടെയൊക്കെയോ പനയപ്പെട്ടിരിക്കുന്നു.....!

sana said...

muslims are there for their demands strongly. but none of you can expect them cooperating for others 'any' demands. they check other's demands are aganist their 'interests' or not. if the answer is 'yes' then they wont even consider others 'rights'.


and they dont mind taking any nasty steps to conquer others!

they are the narrow minded people in the world.

laws, secularism, politics, court, police or anything, they accept it ONLY if it accepts their even NARROW minded demands.

that’s all.

Manoj മനോജ് said...

മുസ്ലീം രാജ്യങ്ങളില്‍ പോലും പണ്ടേ ഇത് നിരോധിച്ചിട്ടുള്ളപ്പോള്‍ പിന്നെ ഇപ്പോള്‍ ഫ്രാന്‍സ് നിരോധിക്കുന്നതില്‍ പ്രശ്നം ഉണ്ടാക്കുന്നത് എന്തിന്? രാജ്യത്തെ സുരക്ഷയാണ് ഭരണാധികാരികള്‍ക്ക് പ്രാധാന്യം. മുഖം മറയ്ക്കുന്നത് രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെങ്കില്‍ അത് നിരോധിക്കുന്നതില്‍ തെറ്റ് എന്ത്?

1980കളില്‍ ട്യുണേഷിയ നിരോധിച്ചപ്പോള്‍, എന്തിന് 1990കളില്‍ ടര്‍ക്കി നിരോധിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നുവോ ആവോ?

പ്രശ്നങ്ങള്‍ ഉണ്ടാക്കി അതില്‍ നിന്ന് മുതലെടുക്കുവാന്‍ കുറേ പുരോഹിത വര്‍ഗ്ഗങ്ങളും അവരെ പൊക്കി നടക്കുന്ന കുറേ വാലുകളും...

എന്‍.ബി.സുരേഷ് said...

മറയുടേ മറവിൽ തികച്ചും രാജ്യദ്രോഹപരമായ കാര്യങ്ങൾ അരങ്ങേറാം എന്ന ചിന്തയാവും ഇതിന്റെ പിന്നിൽ. പൊതുവേ പാശ്ചാത്യ രാജ്യങ്ങളിൽ മുസ്ലീങ്ങൾ ഭീകര വാദികളാണെന്ന കാഴ്ചപാടിലേക്ക് കടക്കുന്ന സാഹചര്യ്യത്തിൽ.
അല്ല
മാറ്റുവിൻ ചട്ടങ്ങളെ എന്ന് ആശാൻ പാടിയത് ലോകം മാറുന്ന സാഹചര്യത്തിൽ പർദ്ദയുടെ കാര്യത്തിലുമാകാമോ?

ആത്യന്തികമായി, പ്രപഞ്ചത്തിന്റെ സമാധാനമാണ് വലുത്. ബാക്കിയെല്ലാം പിന്നെ.!

കുമാരന്‍ | kumaran said...

:)

എന്‍.ബി.സുരേഷ് said...

എന്താണ് പുതിയ എഴുത്തുകൾ ഒന്നുമില്ലേ?

സ്നേഹപൂര്‍വ്വം അനസ് said...

പ്രിയ കാണാമറയത്തെ,നമ്മള്‍ ഇപ്പൊ
കണ്ടുകൊണ്ടിരിക്കുന്ന ശിരോവസ്ത്ര വിവാദവും
തീവ്രവാദവും എല്ലാം ഒരു മതത്തെ മാത്രം
ആക്ഷേപിക്കുന്ന രീതിയില്‍ അല്ലെ കാണുന്നത് ,
ദൈവത്തോട് നന്ദി പറയണം എന്തിനെന്നോ
പരസ്പരം സ്നേഹിച്ചും സഹായിച്ചും മതമൈത്രി
കാത്തു സൂക്ഷിക്കുന്ന കേരളത്തില്‍ ജനിപ്പിച്ചതിനു,
എന്റെ ബ്ലോഗിലേക്ക് സ്വാഗതം ..................

സ്നേഹപൂര്‍വ്വം അനസ് said...

പ്രിയ കാണാമറയത്തെ,നമ്മള്‍ ഇപ്പൊ
കണ്ടുകൊണ്ടിരിക്കുന്ന ശിരോവസ്ത്ര വിവാദവും
തീവ്രവാദവും എല്ലാം ഒരു മതത്തെ മാത്രം
ആക്ഷേപിക്കുന്ന രീതിയില്‍ അല്ലെ കാണുന്നത് ,
ദൈവത്തോട് നന്ദി പറയണം എന്തിനെന്നോ
പരസ്പരം സ്നേഹിച്ചും സഹായിച്ചും മതമൈത്രി
കാത്തു സൂക്ഷിക്കുന്ന കേരളത്തില്‍ ജനിപ്പിച്ചതിനു,
എന്റെ ബ്ലോഗിലേക്ക് സ്വാഗതം ..................

കാണാമറയത്ത് said...

പുതിയ എഴുത്ത് അണിയറയില്‍ ഒരുങ്ങുന്നു.. വായിക്കാന്‍ ആളുകള്‍ ഉണ്ടെന്നത് തന്നെ സന്തോഷം തരുന്നു....