Saturday, April 3, 2010

എട്ട് വയസ്സുള്ള കുട്ടി


അവള്‍ അലസതയോടെ മുടി ചീപ്പ് കൊണ്ട് മാടികൊണ്ടിരുന്നു. ഒറ്റ കൈകൊണ്ടു പിടിച്ചാല്‍ പിടികൊള്ളാത്തതായിരുന്നു.ഇപ്പോള്‍ കൈപിടിക്കുള്ളില്‍ ഒരു പിടി ചകിരി നാരുപോലെ കിടക്കുന്നു. താഴെസിമിന്റിട്ട തറയില്‍ മുടിച്ചുരുളുകള്‍ . വെറുതെ ഒരു മുടിച്ചുരുളെടുത്തു ചുരുള്‍ നിവര്‍ത്തി വിട്ടു.
തഥൈവ .
വീണ്ടും പൂര്‍വസ്ഥിതി തന്നെ.
ഭ്രാന്ത് . അല്ലാതെന്താ..
അവള്‍ ഒന്ന് കുലുങ്ങി ചിരിച്ചു.
അകത്തെ ഇടനാഴിയിലേക്ക്‌ തെറിച്ചു വീണു കിടക്കുന്ന വെളിച്ചം ഇരുട്ടുമായി ഉരുമ്മികളിച്ചുകൊണ്ടിരുന്നു.
ഓലപ്പഴുതുകളിലൂടെ ചാണകം മെഴുകിയ നിലത്തു വെയില്‍ വീണ വെളിച്ചത്തിന്റെ വൃത്തങ്ങള്‍ . ചെറുപ്പത്തില്‍ അച്ഛന്‍ സമ്മാനിച്ച കറുപ്പില്‍ പുള്ളിക്കുത്തുകളുള്ള പാവാടത്തുണിയെ ഓര്‍മ്മിപ്പിച്ചു.
ആഗ്രഹങ്ങളുടെ കുത്തൊഴുക്ക് നടന്നിരുന്ന തന്റെ കുട്ടിക്കാലം. അനുഭവങ്ങളിലൂടെ ജ്ഞാനിയായിതീരുക , പിന്നീട് അനുഭവങ്ങളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ വഴുക്കി വീണു കിടക്കാന്‍ആഗ്രഹിക്കുക.
എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍ ..
ഉണ്ടാവാം...
അല്ലെങ്കില്‍ താനിപ്പോഴേക്കും പഴയത്തില്‍ നിന്നെല്ലാം മുക്തയാവേണ്ടേ ?
താന്‍ വിവാഹിതയാണ്..?
ഇതൊക്കെ എപ്പോള്‍ സംഭവിച്ചു എന്ന് ആലോചിച്ചു പോവാറുണ്ട്.
ഇവയെപ്പറ്റി ഓര്‍ക്കാന്‍ ഒന്നുമില്ലന്നോ? ഭയപ്പെടുത്തുന്നതെങ്കിലും ...
ഓര്‍മ്മകളുടെ മഞ്ഞുമറയ്ക്കപ്പുറത്ത് ചില നിഴല്‍ ചിത്രങ്ങള്‍ ..
ഇളകുന്ന കോണിപ്പടികളുടെ കരച്ചില്‍ .
ഈറന്‍ മുണ്ടുകളുടെ മണം നിറഞ്ഞ മുകളിലെ മച്ച്.
പകലിന്റെ പുഴുക്കം വിട്ടു മാറാതെ നില്‍ക്കുന്ന തെക്കേ മച്ച് .
അഴുക്കോലില്‍ തൂക്കിയ തുണികള്‍ക്കിടയിലൂടെ ഇടുങ്ങിയ അഴികളുള്ള ജന്നലിനു പുറത്തു നിന്ന് സൂര്യന്‍ഇളിച്ചുകാട്ടികൊണ്ടിരുന്നു.
നേരിയ ഭയം തോന്നി.
-ദേവേട്ടാ .. ഇയ്ക്ക് പേട്യാവ്ണ്-
എട്ട് വയസ്സുകാരിയുടെ വിതുമ്പുന്ന സ്വരം.
സിഗരറ്റിന്റെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു കയറി. മുഖം തിരിച്ചു കളഞ്ഞു.
തുടകള്‍ക്കിടയില്‍ എന്തോ അരിച്ചു കയറുന്നതുപോലെ...
-ഹൂ ...-
ഞെട്ടിയെഴുന്നേറ്റു സാരി തട്ടികുടഞ്ഞു . ഒരു കറുത്ത തേരട്ട തെറിച്ചു നിലത്തു വീണു. നിലത്തു അത്ചുരുണ്ട് കിടന്നു.
അവള്‍ വല്ലാത്ത വെറുപ്പോടെ അതിനെ നോക്കി നിന്നു.

19 comments:

അരുണ്‍ കായംകുളം said...

Great!!!

ഹംസ said...

എന്നിട്ടെന്തുണ്ടായി ?..

krishnakumar513 said...

തുടര്‍ന്നും എഴുതൂ....

kaanaamarayathu said...

അരുണ്‍ .. നന്ദി..
ഹംസ... പിന്നീടു എന്തുണ്ടാവാന്‍ ...നമുക്ക് സങ്കല്‍പ്പിക്കാവുന്നതെ ഉള്ളൂ...
കൃഷ്ണകുമാര്‍ ... നന്ദി . നല്ല രീതിയില്‍ എഴുതാന്‍ ശ്രമിക്കാം

പട്ടേപ്പാടം റാംജി said...

എഴുത്ത്‌ എനിക്കിഷ്ടായി.
ഒതുക്കിപ്പറഞ്ഞ കൊച്ചു കഥ കൊള്ളാം.
ആശംസകള്‍.

Radhika Nair said...

:)

Readers Dais said...

ഉപയോഗിച്ചിരിക്കുന്ന വര്‍ണ്നന്നകള്‍ വയനയോടൊപ്പം കാഴ്ചയും നല്‍കുന്നു ...
നന്ദി

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.


ചെറിയ കഥ... എങ്കിലും നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് എഴുതുക... ആശംസകള്‍!

hAnLLaLaTh said...

ചില എഴുത്തുകളില്‍ കാണുന്ന പച്ച വര്‍ണ്ണന ഇല്ലാതെ തന്നെ വായനക്കാരന്റെ മനസ്സില്‍ തറയ്ക്കുന്ന എഴുത്ത്,

ഇനിയും എഴുതുക.
ഒതുക്കി വെച്ച വാക്കുകളുടെ മനോഹാരിതയുമായി...

(കമന്റിന്റെ സെറ്റിങ്ങില്‍ പോയി വേര്‍ഡ് വെരിഫിക്കാഷന്‍ എടുത്തു കളഞ്ഞാല്‍ കമന്റിടാന്‍ കൂടുതല്‍ സൌകര്യമായിരിക്കും)

കാണാമറയത്ത് said...

പട്ടേപ്പാടം റാംജി
Radhika Nair
Readers Dais
ശ്രീ
hAnLLaLaTh
നന്ദി.... വാക്കുകളിലൂടെ അനുഗ്രഹിച്ചതിന്...എന്നെ ഉണര്‍ത്തിയതിന്.......

sm sadique said...

ചെറിയ കഥ . വലിയ കഥാ ബീജം സമ്മാനിച്ചു .

എറക്കാടൻ / Erakkadan said...

:)

Jishad Cronic™ said...

നന്നായിട്ടുണ്ട്...

പ്രദീപ്‌ said...

എന്റമ്മേ ...... നിങ്ങള് റേഞ്ച് കൂടിയ എഴുത്ത്കാരിയാണല്ലോ............ ഇനിയുമെഴുതൂ.

ഒഴാക്കന്‍. said...

കഥ ഇഷ്ട്ടായി!!! ഇനിയും വരാട്ടോ ഈ വഴി

കാണാമറയത്ത് said...

sm sadique
എറക്കാടൻ / Erakkadan
Jishad Cronic™
പ്രദീപ്
ഒഴാക്കന്
വളരെ നന്ദിയുണ്ട് ..... ഈ പ്രോത്സാഹനത്തിനു ...............

sinto said...

നല്ല കഥ ,ഇനിയും എഴുതു...waiting ഫോര്‍ next

Captain Haddock said...

നൈസ് !

Captain Haddock said...

Nice!